അറിയണം നമ്മളിത് ആരോഗ്യവാർത്തകൾ
പകരണം നമ്മളിത് മറ്റുള്ളവർക്കായ്
തുടരണം നമ്മളിത് പൂർത്തിയാവോളം
തുരത്തണം നമ്മളീ കോവിഡ് കൃമിയെ
അതിനായി വേണ്ടുന്ന വൃത്തിയും വേണം
പതറാതെ ജാഗ്രത കൂടിയേ തീരൂ
മനസ്സു കൊണ്ടകലാതെ അകലണം നമ്മൾ
മടിയരുത് സോപ്പിട്ട് കഴുകുവാൻ കൈകൾ
പാലിച്ചിടേണം നാം നിയമങ്ങളെല്ലാം
കോവിഡിനെ തറ പറ്റിക്കുവോളം
ഒരു തുള്ളി വെള്ളമായ് പോലും
പാഴാക്കിടാതെ നാം ശ്രദ്ധിച്ചിടേണം
പട്ടിണിയായ് കിടക്കുന്നു പലരും
എന്നോർമ്മവേണം കളയുന്നനേരം
ഒന്നിച്ചുനിൽക്കണം ജാഗ്രതയോടെ നാം
കോവിഡിനെ കെട്ട്കെട്ടിക്കുവോളം
വീട്ടിന്നിറങ്ങാതെ വീട്ടിലിരുന്നു
തോൽപ്പിച്ചിടാം മഹാമാരിയെ നമ്മൾ