അമ്മൂമ്മചൊല്ല്യാർന്നു പണ്ട്
അപ്പനോടമ്മൂമ്മ ചൊല്ല്യാർന്നു പണ്ട്
എന്ന് എന്നോട് ചൊല്ലുന്നെൻറപ്പൻ
എന്നുമെന്നോട് ചൊല്ലുന്നെൻറപ്പൻ
കാലത്തെഴുന്നേറ്റാലപ്പോൾ തന്നെ_
പല്ലുതേപ്പും കുളീം വേണം
എന്നിട്ടേ കാപ്പിയാവാവൂ....
എന്നിട്ടേ എന്തുമാവാവൂ...
വൃത്തിയും കൃത്യവും വേണം.
പിന്നെ സത്യവും ശാന്തവും വേണം
പുഞ്ചിരി തൂകാനൊരല്പം
പോലുമാരോടുമരുതേ അമാന്തം.
മൂളരുതാരോടുമൊന്നും_
മറുപടി പദമായ് മൊഴിയേണമെന്നും
മൂത്തോരെ നിന്ദിച്ചിടാതെ നിത്യം
വന്ദിച്ചിടേണം അതെന്നും നിത്യം
ഭക്തിയും ശ്രദ്ധയും വേണം.
അറിവിനോടാഗ്രഹം വേണം
മാതാപിതാഗുരു ദൈവമെന്ന
വചനം മനസ്സിലും വേണം
കുറയാതെ പാലിച്ചിടേണം നാടിൻ
ചട്ടങ്ങളെല്ലാം ശരിയായ്......
ആരോഗ്യരക്ഷയ്ക്കു വേണ്ടി എന്നും
ദിനചര്യ തെറ്റാതെ വേണം