സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠ്യപ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള  കഴിവ്  വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ  വീഡിയോകൾ വാട്സ് ആപ്പ് വഴി  കാണാൻ അവസരം  നൽകുന്നു. അധ്യാപകരുടെ  നിർദേശങ്ങൾക്ക് അനുസരിച്ചു  കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ  നൈപുണികൾ  നേടുന്നു

  • ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ സ്‌കൂൾതല  ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു.
  • സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ശശികല എൽ വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്തു.
  • ശ്രീമതി വിന്ധ്യ (ഇംഗ്ലീഷ് ടീച്ചർ ) വിഷയാവതരണം നടത്തി.
  • പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി നീതു യോഗത്തിൽ അധ്യക്ഷതവഹിച്ചു.
  • കുളത്തുമ്മൽ വാർഡ് മെമ്പർ ശ്രീമതി കുമാരി യോഗം ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ ക്ലാസുകൾ

ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു വരുന്നു. കൈറ്റ് വിക്ടേഴ്സിലെ ക്ലാസ്സിന് അനുസൃതമായി അധ്യാപകർ ഗൂഗിൾ മീറ്റ് / വാട്സാപ്പ് വഴി അതാത് ദിവസങ്ങളിൽ ക്ലാസെടുക്കുന്നു. സ്കൂളിൽ ഒഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.

പൊതുവിജ്ഞാന  പഠനം

കുട്ടികളിലെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി എല്ലാ ദിവസവും വാട്സാപ്പ് വഴിയുള്ള ക്ലാസ്സ്ഗ്രൂപ്പുകളിൽ പൊതു വിജ്ഞാനത്തിന്റെ ചോദ്യോത്തരങ്ങൾ നൽകിവരുന്നു.കുട്ടികൾ ഇത് ശ്രദ്ധയോടെ എഴുതി എടുക്കുകയും വായിച്ചു പഠിക്കുകയും ചെയ്യുന്നു.

എൽ എസ് എസ് പരിശീലനക്ലാസ്സുകൾ

പരിഹാര ബോധന ക്ലാസ്സുകൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം പരിഹാരബോധന ക്ലാസ് നടത്തിവരുന്നു. കുട്ടികളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ നിർമ്മിക്കൽ , വായന എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റ പ്രധാന ലക്ഷ്യം.

വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു.

യൂറിക്ക വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്നും പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .

അക്ഷരമുറ്റം

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും മൂന്നാം ക്ലാസിലെ നിധിൻ കൃഷ്‌ണ വിജയിക്കുകയും സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു .