കരുത്താണ് വലുതെന്ന് ലോകം പറഞ്ഞൂ...
കരുത്തല്ല വലുതെന്ന് നാമിന്നറിഞ്ഞൂ..
ഹുവാനിൽ നിന്നിങ്ങു വന്നൊരു വില്ലൻ
ഈ ധരണി മുഴുവൻ നാശമാക്കീടുന്നു
ഇറ്റലി, ജെർമ്മിനി, ഫ്രാൻസും, യുഎസും
നാശത്തിൽ എത്തിച്ചു മുന്നോട്ടു നീങ്ങുന്നു
ഈ വൈറസ്സിൽ നിന്നും മുക്തി നേടുവാൻ
നാം അകലത്തിൽ നിർത്തുന്നു രക്തബന്ധങ്ങളെ...
അതിജീവനത്തിന്റെ മാർഗ്ഗങ്ങളല്ലയോ..
മാനവരെല്ലാരും സ്വീകരിക്കേണ്ടത്..
ഈ നല്ല മാർഗ്ഗങ്ങൾ സ്വീകരിച്ചെല്ലാരും,
ഈ വൈറസിനെ നശിപ്പിച്ചിടേണം
വഴിയായ വഴിയെല്ലാം വിജനമാക്കീടുവാൻ
നാം അറിവുള്ളവർ പറയും വാക്കുകൾ കേൾക്കുക
അറിയാതെ പോലും നീ എങ്ങുമേ പോകല്ലേ ..
മോനെ..... നാം തന്നെ നമ്മെ രക്ഷിപ്പാനൊള്ളൂ..