മഹാമാരി      


കൊറോണ എന്നൊരു മഹാമാരി
രാജ്യം തോറും പടർന്നു പിടിച്ചു
ജനങ്ങളാകെ പിടിയിലായി
നാടുകൾ തോറും ലോക്ക്ഡൗൺ ആയി
നമ്മുടെ സർക്കാർ, കേരളം സർക്കാർ
ലോകത്തിനു മുന്നിൽ മാതൃകയായി
ജനങ്ങൾ തൻ മുന്നിൽനിന്ന്
ഭയപ്പെടേണ്ട എന്ന് പറഞ്ഞ്
കഷ്ടപ്പെടുന്നവർക്ക് സഹായം നൽകി
രാവും പകലും കഷ്ടപ്പെട്ട്
സ്വന്തം ജീവൻ പണയം വെച്ച്
നാടിനുവേണ്ടി പോരാടുന്നു
ആരോഗ്യ പ്രവർത്തകരും
നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
ഈ മഹാമാരിയെ മൊത്തമായി
ലോകത്തു നിന്നും തുടച്ചു നീക്കാൻ
 

റൈഹാനത്തുൽ മിസ്‌രിയ്യ
4 A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത