കോവിഡ് പകരുന്നു പാരിലാകെ
നേരിടാം നമ്മുക്ക് ജാഗ്രതയിൽ
സാമൂഹ്യ വിപത്തായി മാറിടാതെ
മനുഷ്യകുലത്തിന്റെ അന്തകനാകാൻ
വിടില്ലാ ഈ വ്യാധിയെ നേരിടാനായി
കരുതലോടെ നമ്മുക്ക് മുന്നേറാം
ഇനിയും ജയിക്കാം നമ്മുക്ക് മുടങ്ങാതെ
തുടരട്ടെ ഈ അതിജീവനം
ഒന്നിച്ചു കൈകോർത്തു നാം
ഭീതിയകറ്റി അതിജീവിക്കും ഈമഹാമാരിയേ