ജീവിത ബന്ധനം
ജനിച്ച ഇത്രയും നാൾ കഴിഞ്ഞിട്ടും ഇതുപോലെ ഒന്ന് കണ്ടിട്ടില്ല. ഇന്നേവരെ അടച്ചു കാണാത്ത വല്യ കെട്ടിടം അടച്ചിട്ടിരിക്കുന്നു. ഇതെന്തു പറ്റി എല്ലാവർക്കും കേളു ചിന്തിച്ചു. കഴിഞ്ഞദിവസം അപ്പുറത്തെ പുരയിലെ ശംങ്കു പറഞ്ഞു എന്തോ ഒരു അസുഖം പടർന്നെന്ന്. അതുകൊണ്ടാണ് കെട്ടിടങ്ങൾ അടച്ചിട്ടിരിക്കുന്നത് എന്ന്." നിങ്ങൾ എവിടെ എന്ത് ചിന്തിച്ചു കൊണ്ടിരിക്കുക ഇവിടെ ഒരായിരം പണിയുള്ളപ്പോ ", സരോജിനി അലറി. കേളു ചിന്തയിൽ നിന്ന് ഉണർന്നു. പറമ്പിൽ കുറച്ച് കിളയ്‍ക്കാനുണ്ട്. അയാൾ ജോലിയിലേക്ക് തിരിഞ്ഞു. എങ്കിലും അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. തൂമ്പ ഒന്ന് ശരിക്ക് പൊക്കാൻ പോലും കഴിയുന്നില്ല. എടുക്കുമ്പോൾ വേച്ചു പോകുന്നു. എന്തിരുന്നാലും പണി തുടർന്നു. അയാളുടെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓടിയെത്തി.
അന്നയാൾ ഒരു പതിവ് ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് നാരായണേട്ടൻ വന്നു പറഞ്ഞത് " അച്ഛൻ പോയി ". അയാൾ സ്തംഭിച്ചുനിന്നു. ഭാര്യയും അമ്മയും നാലു മക്കളും. അവരെ എങ്ങനെ പോറ്റും. അറിയാവുന്ന പണിയെല്ലാം ചെയ്തു നോക്കി, എങ്കിലും എന്നും പട്ടിണിയും ദാരിദ്ര്യവും. ഇതിനിടയ്ക്ക് മക്കളുടെ പഠനം. കാലം പിന്നെയും കടന്നു പോയി. പഠിച്ച് വലിയ നിലയിലെത്തി. പുരയ്ക്ക് ചുറ്റും കെട്ടിട സമുച്ചയങ്ങളുയർന്നു. ഉണ്ടായിരുന്ന ജോലിയും പോയി. മക്കൾ തിരിഞ്ഞു നോക്കാറില്ല. ജീവിക്കാൻ വേണ്ടി പത്രം വിറ്റു, കഷ്ടിച്ചു കഴിയാൻ അതുമതി
ഉച്ചയ്ക്ക് 2 മണി. പോലീസ് വണ്ടികൾ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. ആവശ്യമുള്ള വാങ്ങിത്തരുന്നുമുണ്ട്. മനുഷ്യത്വമുള്ള വരും ഈ ഭൂമിയിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ അതുമതി. ഭക്ഷണം ആവശ്യമുള്ളപ്പോൾ അടുത്തൊരിടത്തു കൊണ്ടുത്തരുന്നുണ്ട്.
സമയം രണ്ടു മണി കേളു നീട്ടിവിളിച്ചു. " സരോജിനി ചോറും കൊണ്ട് അവര് വന്നില്ലേ? ". സരോജിനി വന്നു. " നാണമുണ്ടോ മനുഷ്യ ഇങ്ങനെ ചോദിക്കാൻ, അപ്പുറത്തെ ദാക്ഷായണിയുടെ വീട്ടിൽ ഇന്ന് ഇറച്ചിക്കറി വെച്ചു. അവളുടെ ഭർത്താവിന് എന്തോ പടം വരച്ചതിന് സമ്മാനം കിട്ടിയത്. നിങ്ങൾക്കും അതുപോലെ ചെയ്യരുതോ? കഷ്ടപ്പാട് കാലത്ത് ഒന്ന് തിരിഞ്ഞു നോക്കാൻ പരിചയമില്ലാത്ത ആ പോലീസുകാരൻ മാത്രമേ ഉള്ളൂ. മകൾക്ക് പോലും ഇല്ല ആ വിചാരം ". സരോജിനി പറഞ്ഞു തുടങ്ങിയാൽ പിന്നെ നിർത്തില്ല എന്ന് കേളുവിനറിയാം. അയാൾ വെളിയിലേക്കിറങ്ങി.
റോഡെല്ലാം വിജനമായിരുന്നു. കുറച്ചു നായ്ക്കൾ അല്ലാതെ പിന്നെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കുറച്ചു പക്ഷികളും. പെട്ടെന്ന് ഒരു വണ്ടി അയാളുടെ അടുത്തേക്ക് വന്നു നിർത്തി. അതിൽ നിന്നും മുഖാവരണം ധരിച്ച ഒരു തല പുറത്തേക്കു വന്നു. അയാൾ പറഞ്ഞു, " അമ്മാവാ നാട്ടിലൊക്കെ കൊറോണ എന്ന അസുഖമാണ്. അത് പടർന്നാൽ വലിയ അപകടമാ. മരണമായിരിക്കും ഫലം. അതുകൊണ്ട് ഇപ്പോൾ ലോക്ക്ഡൗണാണ്. അതായത് സമ്പൂർണ്ണ അടച്ചിടൽ. കടകളും ഒന്നും തുറക്കില്ല. മുഖം മറക്കാതെ പുറത്ത് ഇറങ്ങിയാൽ പിഴയും ശിക്ഷയും ഉണ്ട് ".
അയാൾ നടന്നു. ഒന്നു ഒരു ശൂന്യത അനുഭവപ്പെടുന്നു. പക്ഷേ ആ ശൂന്യതയ്ക്ക് അടച്ചിടൽ എന്നാണ് പേര് എന്നും, മനുഷ്യരുടെ നന്മയ്ക്കാണതെന്നും അയാൾക്ക് മനസ്സിലായി. സമ്പൂർണ്ണ അടച്ചിടൽ അഥവാ നന്മയ്ക്കു വേണ്ടിയുള്ള ലോക്ക് ഡൗൺ.