പഠനം കഴിഞ്ഞ് ഇറങ്ങും നേരം
ഒത്തൊരുമിക്കും വഴിയിൽ നമ്മൾ
ദുഃഖസന്തോഷങ്ങൾപങ്കു വെച്ചീടും
ഈ നവ കൂട്ടുകെട്ടിൽ നമ്മൾ
വരച്ചും ചിരിച്ചും പഠിച്ചും കളിച്ചും
സ്കൂളിൽ നിന്നിറങ്ങും നേരം
നൊമ്പര കാഴ്ചകൾ പങ്കു വെച്ചീടും
സന്തോഷ ത്തിൻറെയീകൂട്ടുകെട്ടിൽ
ഒരുമിച്ചിരുന്ന് പറയുന്ന നേരം
നൊമ്പരങ്ങൾ ഈറനണിയിക്കും
സാന്ത്വനിപ്പിക്കുമെൻ കൂട്ടരുടെ വാക്ക്
ആശ്വാസം പകർന്നീടും കൂട്ടുകെട്ട്
പുസ്തകത്താളുകൾ മറിക്കുന്നേരം
അറിവിൻറെ ലോകത്ത് പോകും നമ്മൾ
വിശ്രമ സമയത്ത് കിന്നാരം പറയും
മധുരസ്മരണകൾ പങ്കുവെക്കും
ഈ യുഗം കഴിഞ്ഞുണരും നേരം
ഓർമ്മകൾ തങ്ങിനിൽക്കും മനസ്സിൽ
കൂട്ടരുടെ വാക്കിൻ സ്മരണകളുണരുമ്പോൾ
മനസ്സിൽ ശാന്തത കൈവന്നീടും