രോഗപ്രതിരോധം

രോഗം വരാതിരിക്കുവാൻ ചെയ്യുന്ന
പ്രതിരോധമല്ലയോ രോഗപ്രതിരോധം
രോഗങ്ങൾ വന്നിട്ടു ചികിത്സയില്ലെങ്കിലോ
വരാതെ നോക്കലാണെത്രയും ഉത്തമം

എത്രയോ രോഗങ്ങളെ പ്രതിരോധിക്കാൻ
അത്രയും മാർഗ്ഗങ്ങളുണ്ടെന്നറിഞ്ഞിട്ടും
ഒന്നുമേ ചെയ്യാതെ രോഗത്താൽ കീഴ്‌പ്പെട്ടു
നട്ടം തിരിയുന്നു മാനവരാശികൾ

ഒന്നുരണ്ട് കോവിഡ് കേസുകൾ കണ്ടപ്പോൾ
ഒന്നു പ്രതിരോധിക്കാൻ കഴിഞ്ഞെങ്കിലോ
ഇത്ര വിപത്തു ചൊരിഞ്ഞുകൊണ്ടീലോകം
കീഴ്‌പ്പെട്ടു പോകുമോ വൈറസ് കരുത്തിനാൽ

ഈ ലോകസ്‌പന്ദനം നിർത്തുവാൻ ശേഷി-
പൂണ്ടുള്ളയീ സൂക്ഷ്മാണു ലോകത്തിൻ ചെയ്തികൾ
കണ്ടു വിറച്ചിടും മാനവരാശികൾ
പ്രതിരോധിക്കാനായി ഒത്തുചേർന്നു
 
ലോകം മുഴുവനും ഒന്നായടച്ചിട്ടു
കോവിഡ് 19 -നെ തുരത്തുവാനായ്
പ്രതിരോധമാർഗമേ ശാശ്വതമായ് വരൂ
രോഗപ്രതിരോധം കൈവരിക്കാൻ

ദേവനന്ദ B.
3 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത