ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/നമ്മൾക്കായി പാലിക്കാം
നമ്മൾക്കായി പാലിക്കാം
ഒരു ദിവസം കിച്ചുവും കൂട്ടുകാരും മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. കിച്ചുവിന് നഖം കടിക്കുന്ന ശീലമുണ്ടായിരുന്നതിനാൽ മണ്ണപ്പം ചുട്ടു കളിക്കുന്നതിനിടയിൽ അവൻ നഖം കടിക്കാൻ തുടങ്ങി. അപ്പോൾ മിന്നു പറഞ്ഞു. “ കിച്ചൂ, നീ നഖം കടിക്കരുത്. മണ്ണിൽ കളിച്ചതിനാൽ ധാരാളം കീടാണുക്കൾ കാണും. അവ നമ്മുടെ വയറിന് അകത്ത് ചെന്നാൽ ഓരോരോ അസുഖങ്ങൾ വരും.” കിച്ചു ഉടനെ നഖം കടിക്കുന്നത് നിർത്തി. പിന്നീടൊരിക്കലും അവൻ നഖം കടിച്ചിട്ടില്ല. “വ്യക്തി ശുചിത്വം പാലിക്കൂ.... ആരോഗ്യം സംരക്ഷിക്കൂ..... ”
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |