ഗവ. എൽ പി സ്കൂൾ, ചെറുമുഖ/അക്ഷരവൃക്ഷം/മുല്ലപ്പൂവ്(കവിത)

മുല്ലപ്പൂവ്

രാവിലെ ഞാൻ ഉണർന്നു നോക്കിയപ്പോൾ
ഞാൻ നട്ട മുല്ലയിൽ മൊട്ടുകണ്ടു
മൊട്ടെന്നു വിരിയാനായ് ഞാൻ കാത്തിരുന്നു
പൂവിന്റെ ഭംഗിയെ കാണുവാനും
അതിന്റെ മണ മൊന്നറിയുവാനും
കൊതിയോടെ നിറവോടെ കാത്തിരുന്നു
പിന്നെയും രണ്ടുനാൾ കാത്തിരിക്കെ
മൊട്ടു വിരിഞ്ഞതു പൂവായല്ലോ
ആ പൂവിൻ ഭംഗി പറഞ്ഞു തരാൻ
വാക്കില്ല വാക്കില്ല കൂട്ടുകാരെ
തൂവെള്ള നിറമുള്ള സുന്ദരമണമുള്ള
ഒരു അപൂർവ സുന്ദരമെൻ മുല്ലപ്പൂവ്
 

ആർദ്ര രാജ്
4 എ ഗവ. എൽ പി സ്കൂൾ, ചെറുമുഖ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത