സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ പാലമേൽ ഗ്രാമത്തിൽ ആറാം വേദിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് കുടശ്ശനാട്‌ .1915 ൽ കുടശ്ശനാട്‌ പ്രദേശത്തെ ഏതാനും നാട്ടു പ്രമാണിമാരുടെ നേതൃത്വത്തിൽ ഈ സ്‌കൂൾ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. കാലക്രമത്തിൽ ഇത് അഞ്ചാംതരം വരെയുള്ള സ്‌കൂളായി. മാമ്പിലാവിൽ വീട്ടിലെ കാരണവർ ദാനമായി നൽകിയ ഏഴര സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 68 സെന്റ് സ്റ്റേഹളം കൂടി സ്‌കൂളിന് വിട്ടുനൽകി. ഓല മേഞ്ഞ കെട്ടിടം കാലക്രമത്തിൽ പൊളിഞ്ഞുപോകുകയും 1950 ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടം ഉണ്ടാവുകയും ചെയ്തു. "മലയാളം സ്‌കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മാത്രമായിരുന്നു 1950 വരെ ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. സ്ഥലപരിമിതി മൂലം 1957 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി. 1996-97 വരെ ഏതാണ്ട് 400 ൽ പരം കുട്ടികൾ 8 ഡിവിഷനുകളിലായി ഇവിടെ പഠിച്ചിരുന്നു. 1997-98 മുതൽ ഒന്നാം ക്‌ളാസിൽ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. സമീപപ്രദേശത്തുള്ള അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഇന്ന് ഈ സ്‌കൂളിന് ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവവിദ്യാർഥി സംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എം പി, എം എൽ എ, മറ്റു സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർത്ഥികൾ ഇവരുടെ വകയായി ലഭിച്ച കമ്പ്യൂട്ടറുകളും സർക്കാർ വകയായി ലഭിച്ച ഇന്റർനെറ്റ് സൗകര്യങ്ങളും സ്‌കൂളിനെ ആധുനികവത്കരിക്കാൻ നല്ല പങ്കുവഹിക്കുന്നു. ശതാബ്ദി ആഘോഷ കമ്മറ്റിയുടെ സംഭാവനയായി ലഭിച്ച മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയ്യർ ഇവയും സ്‌കൂളിന് മുതൽക്കൂട്ടാണ്. നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു വളർന്നുകൊണ്ടിരിക്കുന്ന ഒരു സരസ്വതീക്ഷേത്രമാണിത്.