മാനവരാശിക്കു വിനയായി
വന്നല്ലോ കൊറോണയെന്ന വ്യാധി
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി
വന്നല്ലോ കൊറോണയെന്ന വ്യാധി
ഒത്തൊരുമിച്ചു നിന്നുകൊണ്ട്
തുരത്താം നമുക്കീ മഹാവ്യാധിയെ
ശുചിത്വം നന്നായ് പാലിച്ചു കൊണ്ട്
കൈകൾ നന്നായ് കഴുകി കൊണ്ട്
അകലം പാലിച്ചു നിന്നുകൊണ്ട്
തുടച്ചു നീക്കാം നമുക്കീ വ്യാധിയെ
ഒത്തൊരുമിച്ചു നിൽക്കുക നാം