കൊറോണയെന്നൊരു രോഗമാദ്യം ദൂരെ
വൂഹാൻ നഗരത്തിൽ നാമ്പെടുത്തു.
പിന്നെയാ മാരകമാരി ലോകത്തിന്റെ
നാനാ ഭാഗങ്ങളിൽ പന്തലിച്ചു!
തുമ്മിയാൽ, ചീറ്റിയാലെല്ലാം പടരുന്ന
രോഗാണു കാട്ടുതീ പോൽ വളർന്നു.
ആളുകളൊന്നൊന്നായ് രാക്ഷസരോഗത്തിൻ
അക്രമണത്താൽ ജീവൻ കൈവെടിഞ്ഞു!
ഔഷധമൊന്നുമേ കണ്ടെത്തിയില്ലെങ്ങും
ആശ്വാസമേകുവാനിന്നേവരെ!
പ്രതിരോധമെന്നൊരു പരിചയല്ലാതിതു
പകരാതിരിക്കുവാൻ മാർഗ്ഗമില്ല!
പ്രതിരോധപാലനത്തിൽ പ്രധാനം നമ്മ-
ളിരുകൈകളും നന്നായ് കഴുകിടേണം.
വീടിനുള്ളിൽ തന്നെ കഴിയേണം, ആരോഗ്യ
പരിപാലകർ ചൊന്നാൽ കേട്ടിടേണം.
അല്പദൂരം വിട്ടു നിൽക്കണം തമ്മിലായി
ഒത്തൊരുമിച്ചൊന്നായ് പൊരുതിടേണം
എങ്കിൽ നമുക്കു ജയിച്ചീടാം കൊറോണയെ
എത്രയും വേഗത്തിൽ, ഇനി ജാഗ്രത!!