യാത്ര ചൊല്ലിയില്ല പെട്ടെന്നൊരു ദിനം
കൂടുവിട്ടു ഞാൻ വീടണഞ്ഞു
കൂട്ടരുമൊത്തു ഞാൻ ഓടിക്കളിച്ചൊരാ
വിദ്യാലയമുറ്റം എനിക്കന്യമായി
മത്സരമില്ലാതെ ചേർന്നുപഠിച്ചൊരാ
ആട്ടവും പാട്ടും പാതിയിൽ നിന്നുപോയി
കെട്ടിപ്പിടിച്ചില്ല പൊട്ടിക്കരഞ്ഞീല
ഗുരുവിന്റെ കാൽക്കലോ തൊട്ടുവണങ്ങീല
എന്തൊരു ഭീകരജീവി നീ കോറോണേ
എങ്ങനെ പോയിടും ഞാനെന്റെ വിദ്യാലയത്തിൽ !
കൂട്ടിലടച്ചോരു കിളിയെ പ്പോലെ
ഞാനീ വീട്ടിൽ കഴിയുന്നു എന്തൊരു ദുഷ്ടൻ നീ
കൊന്നുകൂട്ടുന്നു മനുഷ്യരെ യൊക്കെയും
എന്തിനീ ക്രൂരത നിർത്തു നീ ഭീകരാ