മാരകവ്യാധി


നമ്മുടെ ലോകത്തെ ഭീതിയിലാഴ്ത്തി യ
മാരകവ്യാധിയാണീ കൊറോണ
സമ്പർക്കം മൂലമീ രോഗമിന്ന്
ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തി
പെട്ടെന്നൊരു ദിനം ലോക്ഡൗണിലായി
ആരും പുറത്തിറങ്ങാതെയായി
സ്കൂളിലും പോകണ്ട ജോലിക്കും പോകണ്ട
എല്ലാരും വീട്ടിലിരിപ്പായി
കടകൾ തുറക്കേണ്ട, വാഹനമോടേണ്ട
അമ്പമ്പോ വീട്ടിലും കഷ്ടത്തിലായി
കൈകൾ കഴുകണം, ശുചിയായിരിക്കണം
മാസ്ക് ധരിക്കേണം, അകലത്തിൽ നിൽക്കേണം
കൂട്ടം കൂടുന്നതൊഴിവാക്കണം
പ്രാർത്ഥന വീട്ടി ലിരുന്നു മതി
ആതുരസേവനം ചെയ്യുന്നവരേ
ആദരിച്ചീടേണം എന്നുമെന്നും
നാടിന്നുകാവലായ് പൊരിവെയിലിൽ
കഷ്ട്ടപ്പെടുന്നയാ പോലീസുസേനക്കും
നൽകാം നമുക്കൊരു ബിഗ് സല്യൂട്ട്

നന്ദന ജയദാസ്
3C ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത