അവധിക്കാലം ചെലവാക്കീടാം
വിത്തുകൾ നട്ടുനനച്ചീടാം
പച്ചക്കറികൾ കഴിച്ചിട്ടങ്ങനെ
ആരോഗ്യത്തെ കാത്തീടാം
രോഗാണുക്കൾ പകരാതിരിക്കാൻ
വീട്ടിൽത്തന്നെ ഇരുന്നീടാം
മാസ്ക് ധരിച്ച് പുറത്തിറങ്ങാം
നന്നായ കലവും പാലിക്കാം
കൈകൾ കഴുകാം സോപ്പിട്ട്
ഇടവിട്ടങ്ങനെ കഴുകീടാം
പരിസരവും ശുചിയാക്കീടാം
കൊറോണയെ നമുക്കോടിക്കാം.