ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അമ്മുവിന്റെ ബുദ്ധി
അമ്മുവിന്റെ ബുദ്ധി
ഒരിടത്ത് അമ്മു എന്ന കുട്ടി ഉണ്ടായിരുന്നു , ഇത്തവണ അവൾക്ക് സക്കൂൾ അടച്ചിരുന്നു .കാരണം കൊറോണ വൈറസ് പടരുന്ന കാലം ആയിരുന്നു. അമ്മ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു. . വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതു കാരണം അമ്മുവിന്റെ അച്ഛന്ജോലി ഇല്ലാതായി. അമ്മുവിന്റെ വീട്ടിൽ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി... അപ്പോൾ അമ്മുവിന് ഒരു ആശയം തോന്നി. അവൾ വീട്ടിലുണ്ടായിരുന്ന പച്ചക്കറി വിത്തുകൾ നടാൻ തുടങ്ങി.. അങ്ങനെ ആഴ്ചകൾ കഴിഞ്ഞു.. ഇതിനിടയിൽ അമ്മുവിന്റെ പരിപാലനത്താൽ വിത്തുകൾ വളർന്നു വലുതായി ക്കൊണ്ടിരുന്നു. ആദ്യ പൂക്കൾ വിടർന്നു. അമ്മുവിനു ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. വൈകാതെ കായ്കളും നിറഞ്ഞു. വീട്ടിലെ ആവശ്യത്തേക്കാൾ അധികമായ് വിളവ് ലഭിച്ചു. കുറച്ച് അയൽക്കാർക്ക് കൊടുത്തു . എല്ലാവരും അമ്മുവിന്റെ അവസോ- രോചിതമായ പ്രവർത്തിയെ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |