ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
രാവിലെ എണീക്കേണം
വായും മുഖവും കഴുകേണം
നാവും പല്ലും വൃത്തിയാക്കേണം
രോഗാണുക്കൾ ശരീരത്തിൽ
കടക്കാതെ സൂക്ഷിച്ചിടേണം നമ്മൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആഴ്ചയിൽ രണ്ട് ദിനം
നഖങ്ങൾ മുറിച്ചിടേണം
ദിവസവും കുളിക്കേണം പാദങ്ങൾ ശുചിയായിരിക്കൽ
ചെരിപ്പ് ഉപയോഗിക്കാനും മറന്നിടല്ലേ നമ്മൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
അടിയിലെ വസ്ത്രങ്ങൾ
ഒരിക്കലേ ഉപയോഗിക്കാവൂ
ഉടനെ കഴുകിടാനും മറന്നിടല്ലേ
ചൂട് കൂട്ടി തേയ്ച്ചീടിൽ
രോഗാണുക്കൾ പറന്നേ പോകും
പുറം മോടിയിലും പ്രധാനം
അകത്തെ ശുചിത്വം മറന്നിടല്ലേ നമ്മൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആഹാരത്തിന് മുൻപും പിൻപും
യാത്ര കഴിഞ്ഞ് വന്നാലുടനെയും
ശൗചാലയത്തിൽ പോയ ശേഷവും
കയ്യും കാലും വായും മുഖവും
സോപ്പ് കൊണ്ട് വൃത്തിയാക്കിടാനും മറന്നിടല്ലേ നമ്മൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ജലദോഷം പനി കൊറോണ
പോലുള്ള രോഗങ്ങളെ അകറ്റി
നിറുത്താൻ ശുചിത്വം അല്ലാതെ
മറ്റൊന്നില്ല ദിവസവും ചെയ്യുന്ന
കാര്യങ്ങൾ ശീലമായി തീർന്നിടും
കൂട്ടുകാരേ മറന്നിടല്ലേ നമ്മൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആരോഗ്യമുള്ള ശരീരത്തിനേ
ഉത്സാഹമുണ്ടാകൂ നന്മ ചെയ്യാനാകൂ
നല്ല മനസുമുണ്ടാകൂ മറന്നിടല്ലേ നമ്മൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം