ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പണ്ട് ഭൂമിയിൽ കൃഷി ചെയ്തിരുന്ന കാലം. അനുക്കുട്ടി അപ്പൂപ്പൻ പറയുന്നത് കേട്ടിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടത്. "എന്താ രഘു വീട്ടിൽ കുറച്ച് ഉത്തരവാദിത്തം കാണിച്ചു കൂടേ...ഓക്സിജൻ തീരാറായി. ഇനിയെന്ത് ചെയ്യും." അമ്മ അച്ഛനോടാ ഷൗട്ട് ചെയ്യുന്നത്. അനു അപ്പൂപ്പനോട് പറഞ്ഞു. ശബ്ദം ദുസ്സഹമായപ്പോൾ അപ്പൂപ്പൻ അനുവിനെയും കൂട്ടി അടുക്കളയിൽ ചെന്നു. എന്താ മക്കളേ... കാര്യം...? "അച്ഛാ..., ഓക്സിജൻ തീരാറായി. ഞാൻ സിലിണ്ടർ ബുക്ക് ചെയ്യാൻ മറന്നു പോയി. " - രഘു പറഞ്ഞു. ങും.... മനുഷ്യർ പരിസ്ഥിതിയെ എന്നേ മറന്നു പോയി. പിന്നെയാണോ...... ഇത്... ചെറിയൊരു മന്ദസ്മിതത്തോടെ അദ്ദേഹം പറഞ്ഞു. ആ മുഖത്ത് വേദനയും പരിഭവവും നിറഞ്ഞിരുന്നു. വേദനയോടെ അദ്ദേഹം പുറത്തേക്കിറങ്ങി. കൂടെ അനുവും. അപ്പൂപ്പാ.... നമുക്ക് ചുറ്റും എന്താ കറുത്തിരിക്കുന്നത്. കംപ്യൂട്ടറിലെ ചിത്രങ്ങളിലെ പരിസ്ഥിതി എത്ര ഭംഗിയാ കാണാൻ...? അന്ന് മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ച്..... പരിസ്ഥിതിയോടിണങ്ങി ജീവിച്ചു. ഇന്ന്..... മനുഷ്യർ പരിസ്ഥിതിയെ അവരുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. അതിൻെറ ഫലമാണ് ഈ അനുഭവിക്കുന്നത്. - അപ്പൂപ്പൻ പറഞ്ഞു. സമയം പോയത് അവരറിഞ്ഞില്ല. പെട്ടെന്നാണ് അത് സംഭവിച്ചത്....! സിലിണ്ടറിൽ റെഡ് അലാറം മുഴങ്ങി. അപ്പൂപ്പനും അനുവും ശ്വാസം കിട്ടാതെ പിടഞ്ഞ് വീണു. പിന്നെ അവർ... അവരുടെ പരിസ്ഥിതി കണ്ടിട്ടേയില്ല.
|