നമ്മുടെ ഭൂമി

പണ്ട് നമ്മുടെ ഭൂമി പുഴകളും മലകളും കാടുകളും  മനോഹരമായിരുന്നു. ഇന്ന് മനുഷ്യൻ പുഴകൾ നികത്തി അവിടെ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. കാടുകൾ വെട്ടി തെളിച്ചു. മരങ്ങളും കാടുകളും നശിപ്പിച്ചതു കാരണം ഒരുപാട് ജീവജാലങ്ങൾക്ക് ഇന്ന് ഭൂമിയിൽ വംശനാശം സംഭവിച്ചു. മരങ്ങൾ വെട്ടി നശിപ്പിച്ചത് കാരണം മണ്ണൊലിപ്പ് വർദ്ധിച്ചു. മനുഷ്യന്റെ കരങ്ങളാൽ നദികൾ മലിനമാകുകയും വറ്റി വരളുകയും ചെയ്തു. ഇനിയും നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചില്ലെങ്കിൽ ഈ ഭൂമിയോടൊപ്പം നാം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും നശിച്ചു പോകും


അതുല്യ . എസ്. ബിനു
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം