ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വത്തിന് പ്രാധാന്യം
ശുചിത്വത്തിന് പ്രാധാന്യം
ഒരിടത്ത് ഒരു ഗ്രാമത്തിൽ അപ്പു എന്ന് പേരായ ഒരു വികൃതി കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം അപ്പു ചിരട്ടകൾ വെച്ച് കളിക്കുകയായിരുന്നു. പെട്ടെന്ന് മഴപെയ്യാൻ തുടങ്ങി.അപ്പു വേഗം അകത്തേക്ക് പോയി. പിറ്റേന്ന് നോക്കുമ്പോൾ ചിരട്ടകളിൽ വെള്ളം നിറഞ്ഞു കിടക്കുന്നു. വീണ്ടും കളിക്കുവാൻ ആയി പോയി. അതിനുശേഷം അവിടുത്തെ ചെളിയിലും വെള്ളത്തിലും കളിച്ചതിനു ശേഷം തിരിച്ചു വീട്ടിലെത്തി. കൈകാലുകൾ കഴുകാതെ ആഹാരം കഴിച്ചു. ആ സമയത്ത് അവൻറെ കൈകളിൽ ഉണ്ടായിരുന്ന അണുക്കൾ മുഴുവൻ അവൻറെ വയറ്റിനുള്ളിൽ ആയി. വീടിനു മുറ്റത്ത് കിടന്ന ചിരട്ടകളിൽ കൊതുകുകൾ മുട്ടയിട്ടു. വീട്ടിൽ കൊതുകുശല്യം തുടങ്ങി. പതിയെ അപ്പുവിന് പനിയും വയറുവേദനയും തുടങ്ങി. അമ്മ അവനെ ഡോക്ടറെ കാണിച്ചു. അപ്പുവിൻറെ വൃത്തികെട്ട പ്രവർത്തികൾ കൊണ്ടാണ് അവന് അസുഖം വന്നത്. ഡോക്ടർ അവന് ഉപദേശങ്ങൾ നൽകി .മരുന്നും കൊടുത്തു വീട്ടിൽ വിട്ടു. തിരികെ വന്ന അപ്പു മുറ്റത്തെ ചിരട്ടകളിൽ ഉണ്ടായിരുന്ന വെള്ളം കളഞ്ഞു കമിഴ്ത്തി ഇട്ടു. കൈകാലുകൾ വൃത്തിയായി കഴുകി. പതിയെ അപ്പു വിൻറെ അസുഖം മാറി. "അപ്പു വിൻറെ അവസ്ഥ നമുക്കും വരാം. അങ്ങനെ വരാതിരിക്കുവാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം."
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |