രോഗം താനേ മാറി
പണ്ട് പണ്ട് ഒരു നാട്ടിൽ അയ്യപ്പൻ എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു. അയാൾ വീട്ടിൽ ഒറ്റയക്കായിരുന്നു. അയാൾ ആഹാരം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല, വീട് വൃത്തിയായി സൂക്ഷിക്കില്ല, വീടിന് ചുറ്റും ചപ്പു ചവറുകൾ വലിച്ചെറിഞ്ഞ് ശുചിത്വമില്ലാതെ ജീവിച്ചു.ആളുകൾ എപ്പോഴും പറയും, " വീടൊക്കെ ഒന്ന് വൃത്തിയായി സൂക്ഷിച്ചൂടെ " പക്ഷേ അയ്യപ്പൻ അതൊന്നും ചെവിക്കൊണ്ടില്ല.
അങ്ങനെ ഒരിക്കൽ അയ്യപ്പന് ഒരു മാരകമായ രോഗം വന്നു. അയാൾക്ക് വീടിന് വെളിയിൽ ഇറങ്ങാൻ വയ്യാതായി. അയാൾ ഒരുപാട് വൈദ്യൻമാരെ ചികിത്സിക്കാനായി വിളിച്ചു. പക്ഷേ അവന്റെ വീടും പരിസരവും മലിനമായത് കൊണ്ട് അവന്റെ അടുത്തേക്ക് ആരും പോയില്ല. അവസാനം സുബ്രമണ്യം എന്ന വൈദ്യന് അയ്യപ്പനോട് ദയ തോന്നി. അയാൾ അയ്യപ്പന്റെ അടുത്തേക്ക് പോയി. എന്നിട്ട് വൈദ്യൻ അയാളോട് പറഞ്ഞു. "നിങ്ങളുടെ അസുഖം മാറണമെങ്കിൽ ആദ്യം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.കഴിക്കുന്നതിന് മുമ്പും പിമ്പും കൈകൾ കഴുകണം. ദിവസവും കുളിക്കണം.ഇതൊക്കെ തുടർച്ചയായി ചെയ്താൽ താങ്കളുടെ അസുഖം താനേ കുറയും.
അന്നു മുതൽ അയ്യപ്പൻ വീടും പരിസരവും ഒക്കെ വൃത്തിയായി സൂക്ഷിച്ച് സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ഏറെക്കാലം ജീവിച്ചു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ
|