ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കിച്ചനും ലെച്ചുവും

കിച്ചനും ലെച്ചുവും


ഒരിടത്തൊരിടത്ത് കിച്ചനും ലെച്ചുവും എന്ന രണ്ട് കുട്ടികളുണ്ടായിരുന്നു. അവർ സഹോദരങ്ങളായിരുന്നു. ഒരു ദിവസം അവർ വീടിനു പുറത്തു നിന്ന് പന്ത് കളിക്കുകയായിരുന്നു അപ്പോൾ അവരുടെ അച്ഛൻ ജോലികഴിഞ്ഞു വന്നു അച്ഛനെ കണ്ടതും ഇളയകുട്ടിയായ ലെച്ചു ഓടി അച്ഛന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് അച്ഛന്റെ കയ്യിലുണ്ടായിരുന്ന മിഠായി മേടിച്ചു കഴിക്കാൻ പോകുന്നത് കണ്ട് കിച്ചൻ ഓടി വന്നിട്ട് പറഞ്ഞു: "ലെച്ചു നമ്മൾ പന്ത് കളിച്ചപ്പോൾ നമ്മുടെ കയ്യിൽ അണുക്കളും മറ്റും പറ്റിയിട്ടുണ്ടാകും കൈ നല്ലതുപോലെ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷം മിഠായി കഴിക്കാം.” ഇതു കേട്ട് നിന്ന അച്ഛൻ പറഞ്ഞു: "വളരെ നല്ലകാര്യം കിച്ചു. എന്ത് ആഹാരം കഴിക്കുന്നതിനു മുന്നേയും കൈ നല്ലതുപോലെ കഴുകിയതിനു ശേഷം മാത്രമേ കഴിക്കാൻ പാടുള്ളു കേട്ടോ ലെച്ചു.” ലെച്ചു ഓടി പോയി നല്ലതുപോലെ കൈ കഴുകിയിട്ടു വന്നു എന്നിട്ട് അച്ഛൻ കൊണ്ടുവന്ന മിഠായി രണ്ടുപേരും കൂടി കഴിച്ചു.

സ്‌മൃതി കൃഷ്ണ
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ