വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ രണ്ടും കഴുകേണം
ഇടയ്ക്കിടെ കഴുകേണം
ശുചിയായിട്ട് നടക്കേണം
ആൾക്കൂട്ടത്തിൽ പോകരുതേ
ദൂരേക്കൊന്നും പോകരുതേ
മുഖത്ത് മാസ്ക്ക് ധരിക്കേണം
അകലം വിട്ട് നിൽക്കേണം
നല്ല ഭക്ഷണം കഴിക്കേണം
ഇടയ്ക്കിടെ വെള്ളം കുടിക്കേണം
ശൈലജ ടീച്ചർ പറഞ്ഞതു കേൾക്കേണം
ആരോഗ്യത്തോടെ ഇരിക്കേണം
നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ
നാമതെപ്പോഴും ഓർക്കേണം