ഭൂമിയെ നമ്മൾ സ്നേഹിക്കണം
ആത്മാർത്ഥമായി സ്നേഹിക്കണം
ഒന്നിച്ചു നിന്ന് പരിസ്ഥിതിയെ
ആപത്തിൽ നിന്നും രക്ഷിക്കണം...
സഹജീവിസ്നേഹം കുറയുന്നു
ചൂഷണമെങ്ങും പെരുകുന്നു
മരങ്ങൾ വെട്ടി നിരത്തരുത്
വനമാണ് നമ്മുടെ ജീവവായു ...
പച്ചക്കറിത്തൈകൾ വീട്ടിൽ നടാം
നന്നായി പരിപാലിക്കാം
ഭൂമിയെ നമുക്ക് സ്നേഹിക്കാം
ആത്മാർത്ഥമായി സ്നേഹിക്കാം ! !