ലോകം ഭീതിയിൽ


കഴി‍ഞ്ഞ വർഷം ചൈനയിൽ നിന്ന് ഉടലെടുത്ത കൊറോണ വൈറസ് എന്ന കോവിഡ് 19 ഇന്ന് ലോകമാകെ ബാധിച്ചിരിക്കുകയാണ്.ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത് ഈ കൊറോണ വൈറസ് ഇന്ന് ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ച ഈ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മഹാമാരിയെ വളരെയധികം കരുതലോട കുൂടി നാം നേരിടേണ്ടതുണ്ട്.ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക.കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, ചെവി, വായ എന്നിവ തൊടാതിരിക്കുക. ചുമ, ജലദോഷം, എന്നിവ ഉള്ളവരിൽ നിന്ന് 6 മീറ്റർ അകലം പാലിക്കുകയും കേന്ദ്ര സർക്കാറിൻെറ ആരോഗ്യ നിർദേശങ്ങൾ പാലിക്കുക,വ്യാജ സന്ദേശങ്ങൾ പരത്തുന്നത് ഒഴിവാക്കുക. സമുഹവ്യാപകമായി പടരുന്ന ഈ വൈറസിനെ നമ്മുക്ക് ധീരതയോടെ നേരിടാം.നാം എടുക്കുന്ന മുൻ കരുതലുകളിലുടെ വൈറസ് പടരുന്നത് നമ്മുക്ക് ത‍ടയാം.ആവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക "ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.


തഹ് മിന എ.എ
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം