പ്രകൃതി ഭംഗി



പൂക്കളുണ്ട് മരങ്ങളുണ്ട്
കൂടെയുണ്ട് മനുഷ്യരും
പ്രകൃതി ഭംഗിയാസ്വദിക്കാൻ
ഞങ്ങളൊത്തു കൂടിയേ....

മൈനയുണ്ട് കാക്കയുണ്ട്
കൂടെയുണ്ട് തത്തയും
പാട്ടു കേട്ട് ആസ്വദിക്കാൻ
ഞങ്ങളൊത്തു കൂടിയേ...

മുല്ലയുണ്ട് റോസയുണ്ട്
കൂടെയുണ്ട് പിച്ചിയും
മണമറിഞ്ഞ് ആസ്വദിക്കാൻ
ഞങ്ങളൊത്തു കൂടിയേ...

അമ്മയുണ്ട് അച്ഛനുണ്ട്
കൂടെയുണ്ട് ഞങ്ങളും
സ്നേഹമോടെ ആസ്വദിക്കാൻ
ഞങ്ങളൊത്തു കൂടിയേ...

കരയുകയാണോ നീ..
അമ്മേ നീ എന്തിന് കരയുന്നു?
നിൻ മിഴികളിൽ കണ്ടു ഞാൻ രൗദ്രം
അമ്മയെ ഊറ്റി ഊറ്റി കുടിച്ചവരാണ് ഞങ്ങൾ
അമ്മയുടെ മാറ് പിളർന്നവരാണ് ഞങ്ങൾ
ഞങ്ങൾ നിൻ മക്കളെന്നോർക്കുക
അരുതാത്തത് ചെയ്താലും ഞങ്ങൾ നിൻ മക്കളല്ലേ
മഴയായ് തീർത്തില്ലേ നിൻ രൗദ്രം
അതു ഞങ്ങളെ കൊല്ലുമെന്നു
നീ ഓ‍ർത്തില്ലെയോ....
അമ്മേ എങ്കിലും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.....

രുദ്ര ആ‍ർ ശങ്കർ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത