ഒരു തൈ നടാം വരൂ കൂട്ടുകാരെ
നമ്മുക്കൊരു വസന്തോത്സവം തീർത്തിടാം ........
വരളുന്ന ഈ പടു ഭൂമിയെ ഉണർത്താൻ
നമ്മുക്കൊന്നിച്ച് പച്ചപ്പ് സൃഷ്ടിച്ചിടാം..
മറയുന്നു തുമ്പതൻ ഊഷ്മള ഗന്ധവും
മറയുന്നു മുക്കുറ്റിച്ചെടി വരമ്പും
വീണ്ടെടുക്കാം നമ്മുക്കീ നല്ല നാളയെ
പുതുവസന്തോത്സവം സൃഷ്ടിച്ചിടാം..
പ്രകൃതിതൻ വരമായ കുന്നിൻ ചരിവുകൾ
വരൂ വരൂ നമുക്കൊന്നിച്ച് സൃഷ്ടിക്കാം..
ഈ നല്ല പ്രകൃതിയിൽ വിസ്മയങ്ങൾ.