ഗവ. എൽ പി എസ് കുര്യാത്തി/അക്ഷരവൃക്ഷം/നാമും അതിജീവിക്കും

നാമും അതിജീവിക്കും

നാമിപ്പോ മാരകമായ ഒരു വിപത്തിലൂടെ കടന്നു പോകുകയാണ്. ഇതിൽ നിന്നും നമ്മുടെ രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഭയമല്ല ജാഗ്രതയാണ് വേണ്ടത് . ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾ നമ്മുടെ നന്മയ്ക്കാണെന്നു മനസിലാക്കി സഹകരിക്കുകയാണ് വേണ്ടത് . ഈ ലോക്ക് ഡൗൺ കാലത്തു നമുക്ക് പുറത്തിറങ്ങാനോ കളിക്കാനോ സ്കൂളിൽ പോകാനോ സാധ്യമല്ല . പരീക്ഷ പോലും മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു . ഇതെല്ലാം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണു .

കൊറോണയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും .കഴിവതും വീട്ടിൽ തന്നെ ഇരിക്കുക . അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോ മാസ്ക് ധരിക്കുക .ഇടയ്ക്കിടെ കൈകൾ നന്നായി കഴുകണം . സാമൂഹിക അകലം പാലിക്കുക .അകാരണമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുക . രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം കഴിക്കണം . ഓർക്കുക...'രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് '.

അനന്യ തങ്കച്ചി
4 A ഗവ. എൽ പി എസ് കുര്യാത്തി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം