കൊറോണ

സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണ വൈറസ് കടന്നു വരുന്നത്. പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരിലേക്കും പകരുന്നു.ഈ വൈറസ് ഇന്ന് മെഡിക്കൽ സയൻസിന് അജ്ഞാതമായ ഒന്നാണ്. വാസ്തവത്തിൽ ഒരാൾക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുളള വാക്സിനുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിൽസ ലഭ്യമാക്കുന്നത്.പ്രതിരോധശേഷി കുറവുളളവരെ ഇത് പെട്ടെന്നു തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.അതിനാൽ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികൾ, വൃക്കസംബന്ധമായ അസുഖമുളളവർ കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നമുളളവരെ ഇത് പെട്ടെന്ന് പിടികൂടുന്നു. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ _ ജലദോഷം, ക ഠിനമായ മൂക്കൊലിപ്പ്, പനി, തലവേദന, തൊണ്ടവേദന, ശാരീരിക അസ്വസ്ഥതകൾ, ശ്വാസതടസ്സം, ന്യുമോണിയ. കൊറോണ വൈറസിന് 14 ദിവസം വരെ ഇൻകുബേഷൻ പിരീഡ് ആണ്.അതിനാൽ 7 മുതൽ 10 ദിവസങ്ങൾക്കപ്പുറം രോഗലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്താൽ വൈദ്യസഹായം തേടേണ്ടതാണ്.

വർഷ. ആർ പി
4എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം