ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/കോറോണയെ നമുക്ക് അതിജീവിക്കാം

കോറോണയെ നമുക്ക് അതിജീവിക്കാം 

കൊറോണ എന്ന മാരക രോഗം ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുക ആണ്.   ആളുകളെ കാർന്നു തിന്നുന്ന  കൊറോണ വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്.   ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത ഈ വൈറസ് രാജ്യങ്ങൾ മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം ആളുകൾ ഭയാനകമായ അന്തരീക്ഷത്തിൽ ജീവിക്കുക ആണ്.  ദിനം പ്രതി രോഗികളുടെ എണ്ണം കൂടി വരുന്നു. മരണ നിരക്കും അതിനനുസൃതമായി ഉയർന്നു വരുന്നുണ്ട്.  ഇതു തടയുന്നതിനായി സർക്കാരും വിവിധ വകുപ്പുകളും ആരോഗ്യ വകുപ്പും ഒത്തൊരുമയോടെ നിന്നതിന്റെ ഫലമായി രോഗ പകർച്ചയുടെ തീവ്രത ഒരു പരിധി വരെ നമുക്ക് കുറയ്ക്കുവാൻ സാധിച്ചു.<
കോവിഡ്  കാലത്ത്  നാം പ്രധാനമായും ശുചിത്വം പാലിക്കേണ്ടതാണ്.  പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നാം കൃത്യമായി പാലിക്കണം.   കൃത്യമായ ഇടവേളകളിൽ സോപ്പും  വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിയും, മുഖം, വായ്, കണ്ണ് എന്നിവ സ്പർശിക്കാതെയും, ഗ്ലൗസ് ധരിക്കുന്നതിലൂടെയും, പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിച്ചും,  സാനിറ്റീസർ ഉപയോഗിക്കുന്നതും,  പൊതു സ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കിയും,  മാലിന്യങ്ങൾ തുറസായ സ്ഥലത്തു തള്ളാതെ ഇരിക്കുന്നതും, സാമൂഹ്യ അകലം പാലിക്കുന്നത് വഴിയും ഒരു പരിധി വരെ നമുക്ക് ഇതിനെ ചെറുത്ത് നിൽക്കുവാൻ സാധിക്കും. <
കൊറോണ വൈറസ് ബാധക്ക് മരുന്നുകളും വാക്സിനുകളും ഇതു വരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ചികിത്സ നടത്തി വരുന്നത്.  ആയതിനാൽ പൊതു ഇടങ്ങളിൽ പോകുന്നവരും,   രോഗി കളുമായി ഇടപഴകുന്നവരും   കൈകളും മറ്റും ശുചിയാക്കുവാൻ ശ്രദ്ധിക്കേണ്ട താണ്. <
ഇതു വഴി ഇത്തരം മഹാമാരികൾ ഓരോ വ്യക്തി യുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉളവാക്കുന്നു. 

ആരോൺ ആൽവിൻ 
ക്ലാസ്സ് 3 ഗവണ്മെന്റ് എൽ പി എസ് കാഞ്ഞിക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം