കൃത്യനിർവഹണം

കാർത്തിക്കും ഹൃത്വിക്കും സഹോദരങ്ങളാണ്.എപ്പോൾ ഓരോ സ്ഥലത്തും പോകുന്നതാണ് അവരുടെ ശീലം കാർത്തിക് നല്ല അനുസരണയും ഉത്തരവാദിത്വവുമുള്ള കുട്ടിയായിരുന്നു. ഹൃത്വിക്ക് അങ്ങനെയല്ല.അങ്ങനെയിരിക്കെ കേരളത്തിലും കൊറോണ ബാധ ഉണ്ടായി,ലോക്ഡൗൺ പ്രഖ്യാപിച്ചു.

കാർത്തിക് നിയമങ്ങൾ പാലിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഹൃത്വി പറഞ്ഞു എനിക്കു വയ്യ വീട്ടിലിരിക്കാൻ ഞാനൊന്നു കറങ്ങി വരാം. പുറത്തുപോയ ഹൃത്വിക് വേഗം തന്നെ തിരിച്ചു വന്നു.” ഇനി ഞാൻ പുറത്തിറങ്ങില്ല കാരണം തിരക്കിയപ്പോൾ പോലീസുകാരുടെ കൃത്യനിർവഹണം.

രണ്ടുദിവസത്തേക്കു ഹൃത്വിക് പുറത്തിറങ്ങിയില്ല .പിന്നെയും അവന് പുറത്തിറങ്ങാൻ മോഹം.അതടക്കാൻ അവനു കഴിഞ്ഞില്ല.കാർത്തിക്കിൻെറ വാക്കു കേൾക്കാതെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് കറങ്ങി.അടുത്ത ദിവസം പനിയും ചുമയും കാരണം ഹൃത്വികിനെ ആശുപത്രിയിൽ കൊണ്ടുപോയി.അവർ അവനെ നിരീക്ഷണത്തിൽ വച്ചു.കുറച്ചു ദിവസം വീട്ടിലിരിക്കാൻ വയ്യാത്തവന് 28 ദിവസം വീട്ടിൽ കഴിയണം ഇനി എന്തൊക്കെ വരുമോ ആവോ........


വീട്ടിലിരിക്കൂ............സുരക്ഷിതരായിരിക്കൂ..........
ഷേബ ഡൊണാൾഡ്
5 A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ