എല്ലാവരും വന്നീടു
ഒരുമയിൽ കൈകൾ കോർത്തീടാം
പ്രകൃതിയെ സംരക്ഷിച്ചീടാം
പ്ലാസ്റ്റിക്കുകളെ നാടുകടത്താം
മരങ്ങൾ നട്ടുവളർത്തീടാം
പോഷകമുള്ളൊരു പച്ചക്കറിയും
പഴങ്ങളുമെല്ലാം കഴിച്ചീടാം
ആഹാരത്തിന് മുൻപും പിൻപും
കൈയ്യും വായും കഴുകീടാം
വ്യക്തി ശുചിത്വം മാത്രം പോര
പരിസരമൊക്കെ ശുചിയാക്കാം
വീട്ടിലിരിക്കും സമയത്തൊക്കെ
നാളേക്കായി കരുതീടാം