രാമുവിന്റെ പുതിയ തുടക്കം.
ആഴച്ചകൾക്കു ശേഷം വീട്ടിൽ വന്നപ്പോഴാണ് രാമു ആ കാഴ്ച്ച കണ്ടത് വീടിന് ചുറ്റും എന്ത് വൃത്തിയാണ് .ഞാൻ
കടുത്തപനിയായി പോയപ്പോൾ കണ്ട വീടും പരിസരവും അല്ലല്ലോയിത് .പാഴ്ചെടികളും വീടിന് അടുത്തുണ്ടായിരുന്ന അഴുക്കുചാലും കാണാനില്ല മഴവെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ മുറ്റം വൃത്തിയാക്കിയിരിക്കുന്നു.ഏതായാലും നന്നായി ഇനി അസുഖങ്ങളൊന്നും വരില്ലല്ലോ? കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കാലിച്ചതാണ് എല്ലാത്തിനും കാരണം.'അമ്മ അപ്പോഴേ പറഞ്ഞതാണ് അതിൽ കാലിക്കരുതെന്നു .ഏതായാലും ഞാനൊരു പാഠം പഠിച്ചു.ഇനിയെന്നുനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം ,കൈയും കാലും മുഖവും ഇടയ്ക്കിടെ കഴുകണം രാമു കലണ്ടറിലേക്കു നോക്കി അവധിക്കാലമല്ലേ കൂട്ടുകാരേയും വിളിച്ചു പറയണം.എനിക്ക് പറ്റിയത് അവർക്കു പറ്റരുതല്ലോ അവൻ തീരുമാനിച്ചു എല്ലാവരും ആരോഗ്യത്തോടെയിരിക്കട്ടെ..
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|