ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം അതിജീവിക്കാം

നമുക്ക് ഏറെ പരിചിതമായ ചൊല്ലാണ് രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലതാണു രോഗം വരാതെ സൂക്ഷിക്കുക എന്നത് . ഈ കൊറോണോ കാലത്തു ഏറ്റവും അർത്ഥമുണ്ട് ഈ ചൊല്ലിനു . കൊറോണോ വൈറസ് പകരുന്ന സാഹചര്യങ്ങൾ നമുക്ക് ഇന്ന് ഏറെ പരിചിതമാണ് . ആ രോഗം കാരണം എന്തെല്ലാം നഷ്ടങ്ങളാണ്‌ നമുക്ക് ഉണ്ടായത് , വളരെ ആകാംക്ഷയോടെയും ഉത്സാഹത്തോടെയും കാത്തിരുന്ന വാർഷികാഘോഷം ഇല്ലാതായി , വാർഷിക പരീക്ഷ നടന്നില്ല , മാത്രമോ ഈ അവധിക്കാലത്തു കൂട്ടുകാരോടൊത്തു കളിക്കാനോ ബന്ധു വീടുകളിൽ പോകാനോ യാത്രകൾ പോകാനോ ഉത്സവം ആഘോഷിക്കാനോ ഒന്നും കഴിഞ്ഞില്ല . അതിന് വിഷമം ഉണ്ടെങ്കിലും ഇങ്ങനെ ഒരു ഭയങ്കര രോഗം വരാതിരിക്കാൻ ആണല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം ഒക്കെ മാറുന്നു . പ്രതിരോധമാണ് കൊറോണോ പകരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം . വ്യക്തി ശുചിത്വമാണ്‌ അതിൽ ഏറ്റവും പ്രധാനം . ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടണം . കൊറോണോ കാലത്തു മാത്രമല്ല അത് നമ്മുടെ ശീലമായി മാറണം . മാത്രമല്ല പുറത്തു പോയി വരുമ്പോഴും അല്ലാതെയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .ഇത് കേരളത്തിൻ്റെ ഒരു ശീലമായിരുന്നു .എല്ലാ വീടുകളിലും കിണ്ടിയിൽ വെള്ളം വെച്ചിട്ടുണ്ടായിരുന്നു .പുറത്തു പോയി വരുന്നവർ കൈയും കാലും മുഖവും കഴുകിയ ശേഷം മാത്രമേ അകത്തു പ്രവേശിക്കുകയുള്ളു .പിന്നെ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് കണ്ണും മൂക്കും വായും തൊടാൻ പാടില്ല . ഇത്തരം ദുശീലങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റിയാൽ തന്നെ രോഗപ്രതിരോധത്തിനുള്ള ഒന്നാമത്തെ പടിയായി ... പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ ഇരുന്നതുകൊണ്ടും കുറെ ഗുണങ്ങൾ ഉണ്ടായി . അമ്മയെ സഹായിക്കാൻ കഴിഞ്ഞു , വീടും പരിസരവും വൃത്തിയാക്കി ,ഒരു അടുക്കള തോട്ടം ഉണ്ടാക്കി . അതും രോഗപ്രതിരോധത്തിൻറെ ഒരു മാർഗം തന്നെ . പിന്നെ ഞങ്ങളുടെ ക്ലാസ് ടീച്ചർ വിശേഷങ്ങൾ അറിയാൻ ഞങ്ങളെ വിളിക്കും , ചില വർക്കുകളും തരും .ഇന്ന് ടീച്ചർ ഒരു കവിത അയച്ചു തന്നു .ആ കവിത ഞാൻ ചൊല്ലി പഠിച്ചു . മുതിർന്നവർ പറയുന്നത് അനുസരിച്ചും ഗവൺമെൻറ് നിർദേശങ്ങൾ പാലിച്ചും നമുക്ക് കൊറോണയെ തോൽപ്പിച്ചു മുന്നേ സഞ്ചരിക്കാം .

ദേവിക .ആർ .ബി
3 ജി.എൽ .പി.എസ് .അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം