പാണ്ഡെൻറ വിശപ്പ്
വിശന്നു തളർന്ന പാണ്ടൻ നായ ചുറ്റും നോക്കി . ആരെയും കാണുന്നില്ല. എത്ര ദിവസമായി നന്നായിട്ടു എന്തെങ്കിലും കഴിച്ചിട്ട് . പാണ്ടൻ നെടുവീർപ്പിട്ടു . ഒരു ഹോട്ടലിന്റെ പുറകിലെ ചവറ്റുകൊട്ടയുടെ അടുത്തായിരുന്നു പണ്ടന്റെ താമസം . എപ്പോഴും ആഹാരം , ഒന്നിനും ഒരു കുറവുമില്ല .മാത്രമല്ല കാക്കയും ഈച്ചയും എലിയും ... ആകെ ബഹളമായിരുന്നുഇപ്പോൾ ഏതാനും ദിവസമായി ഹോട്ടൽ തുറക്കുന്നില്ല .ആഹാരവുമില്ല , ഈച്ചയെയും കാക്കയെയും എലിയെയും ഒന്നും കാണാനില്ല .മനുഷ്യരും വാഹനങ്ങളും ഒന്നും ഇല്ല ... പാണ്ടൻ ആകെ വിഷമത്തിലായി ...
അങ്ങനെയിരിക്കുമ്പോഴുണ് അവന്റെ കൂട്ടുകാരനായ ടുട്ടു അത് വഴി വന്നത് ... അവൻ കുറച്ചു അകലെയുള്ള ഒരു പണക്കാരന്റെ വളർത്തു നായയാണ് ...അവനെ കണ്ടപ്പോൾ പാണ്ടന് സന്തോഷമായി ... എടാ ടുട്ടു ഈ ലോകത്തിനു എന്ത് പറ്റി , എല്ലാവരും ചത്തോ ....ആരെയും ഒന്നിനെയും പുറത്തു കാണാനേ ഇല്ലല്ലോ ..പാണ്ടൻ ചോദിച്ചു ...ടുട്ടു വിനു ചിരി വന്നു ... അവൻ പറഞ്ഞു "ഇല്ല ചത്തിട്ടില്ല ....എന്നാൽ ഏകദേശം ചത്ത പോലെയാ ...
കോവിഡ് എന്ന വലിയ അസുഖം വന്നു എല്ലാവരും പേടിച്ചു വീട്ടിൽ തന്നെ ഇരുപ്പാണ് ...അഥവാ പുറത്തിറങ്ങിയാൽ പോലീസിന്റെ വക വിരട്ടലും " ടുട്ടു വീണ്ടും ചിരിച്ചുകൊണ്ട് ഓടിപ്പോയി ...
വിശന്നു വളഞ്ഞ പാണ്ടൻ ആകാശത്തേക്ക് നോക്കി കിടന്നു ...ചിന്തകൾ ഒന്നിന് പുറകെ ഒന്നായി അവന്റെ മനസിൽ ഓടി എത്തി ... എന്തൊരു ദുഷ്ടതയാ ഈ മനുഷ്യൻ കാണിച്ചു കൂട്ടുന്നത് ...പരിസര മലിനീകരണവും പുഴയും കുന്നും നശിപ്പിക്കലും കാടും വയലും വെട്ടിത്തെളിക്കലും ...അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കും .... പാണ്ടൻ ഉറക്കത്തിലേക്കു വഴുതി വീണു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|