കൂട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
വീട്ടിനുള്ളിൽ പാർത്തിടേണം
രോഗമെല്ലാം ഒഴിയുംവരെ
കൈകൾ നന്നായി കഴുകേണം
ദേഹമെല്ലാം ശുചിയാക്കേണം
അടുത്തിരിക്കാതീ ടെണം
സുരക്ഷിതരാകും വരെ
രോഗമെല്ലാം നാടു വിടുമ്പോൾ
ഒത്തുകൂടി കളിച്ചീടാം
പാട്ടുപാടി നടന്നീടാം
പുത്തൻ പാഠം പഠിച്ചീടാം