ഗവ എൽ .പി .എസ് മേലാറ്റുമൂഴി

         മേലാറ്റുമൂഴി  എന്ന  കൊച്ചു  ഗ്രാമത്തിലാണ്  ഈ  സ്കൂൾ  സ്ഥിതിചെയ്യുന്നത് .ഗ്രാമീണതയുടെ  ഭംഗിയും  പച്ചപ്പും  നിറഞ്ഞതാണിവിടം .കേരള ചരിത്രത്തിൽ  ഇടം നേടിയ  കല്ലറ  പാങ്ങോട് സമരം  നടന്നത്  ഈ  ഗ്രാമത്തിനു  തൊട്ടടുത്താണ് . സ്കൂളിന്  മുന്നിലായി സ്ഥിതി ചെയ്യുന്ന ഗ്രാമീണ  ഗ്രന്ഥശാല കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ് .കേരളത്തിലെ 44  നദികളിൽ ഒന്നായ  വാമനപുരം  നദി  സ്കൂളിന് സമീപത്തായാണ്  ഒഴുകുന്നത് .പഠനപ്രവർത്തനങ്ങളുടെ  ഭാഗമായി പുഴ  നടത്തത്തിനായി ഇവിടം തെരഞ്ഞെടുക്കാറുണ്ട് .