ശുചിത്വമാണ് എല്ലായ്പ്പോഴും
നമ്മുടെ സമ്പത്ത്
ആഹാരത്തിന് മുൻപും പിൻപും
കൈയ്യും വായും കഴുകേണം
പൊടിയും മണ്ണും വാരാതെ
വൃത്തിയായി നടക്കേണം
പരിസരമെല്ലാം വൃത്തിയാക്കി
സംരക്ഷിച്ചിടേണം
ഇതൊന്നും ശീലമാക്കിയില്ലെങ്കിൽ
കൊറോണ ഭീതീപടർന്നിടും
നാം ഒന്നായി പ്രയത്നിച്ചിടാം
കൊറോണ നമ്മെ വിട്ടകലട്ടെ....