എൻ്റെ പ്രകൃതി
             ചുറ്റുപാടുകളിൽ നിന്നും നിരീക്ഷണത്തിലൂടെയുള്ള പഠനമാണ് ഉത്തമ പഠനം എന്ന ഗുരുദേവൻ്റെ  വാക്കുകൾ ഈ അവസരത്തിൽ ഓർമ്മിക്കുന്നു . മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണ് ഈ ഭൂമിയുടെ മേൽ ഉള്ളത് . എന്നാൽ മനുഷ്യൻ്റെ  പ്രകൃതിക്കുമേലുള്ള  കടന്നു കയറ്റം വലിയ വിനാശങ്ങളാണ് ഉണ്ടാക്കുന്നത് . പകർച്ചവ്യാധികളുടെ ഈ അവധിക്കാലത്ത്‌ ഞാൻ ധാരാളം പക്ഷികളെയും  അവയുടെ  ശബ്ദങ്ങളും  കേൾക്കുന്നുണ്ട് . ആകാശത്തിലൂടെ വിമാനങ്ങൾ ഇല്ലാത്തതായിരിക്കാം പക്ഷികൾക്ക്  ആകാശത്തിലൂടെ പറക്കാൻ  പേടിയില്ലാത്തത് . വ്യത്യസ്തമായ പല ജീവജാലങ്ങളെയും  ഈ വേനൽകാലത്ത്‌ എനിക്ക് കാണാൻ കഴിയുന്നു 
അഭിയ
4 എ ജി എൽ പി എസ് മച്ചേൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം