പോരാടുവാൻ നേരമായിരിക്കുന്നിതാ
കൂട്ടരേ നമുക്കൊത്തുചേരാം.
പതറാതെ പൊരുതിടാം
ഈ മഹാമാരിയെ
പ്രതിരോധമാർഗത്തിലൂടെ.
ചങ്ങലതൻകണ്ണി പൊട്ടിച്ചെറിഞ്ഞിടാം
വിധിയാൽ ഭവനങ്ങളിൽ ഇരുന്നിടാം
ഒരു മനസ്സോടെ ഒന്നിച്ചു പൊരുതിടാം
ആശ്വാസമേകുന്നവാർത്ത കേട്ടീടുവാൻ.
ഭയമല്ല വേണ്ടത് കരുതലെന്നറിയുക
കൈകൾ ഒന്നിച്ചു ചേർക്കാതെ നമുക്കിനി
ഒരു മനസ്സായി ശുചിത്വബോധത്തോടെ
ജാഗ്രതയോടെ മുന്നേറിടാം കൂട്ടരേ.
ഇനിയെങ്കിലും നമ്മളൊന്നറിയുക
മനുഷ്യരെല്ലാവരുമൊന്നുതന്നെ
ഈ മഹാമാരിക്കു ജാതിയില്ല
മതമോ പണമോ അതൊന്നുമില്ല
ഒരുമയും കരുതലും മാത്രമാണിന്നു
ഈ മഹാ വ്യാധി തൻ ഒൗഷധങ്ങൾ.
പതറി വീഴുകില്ല നമ്മൾ
ഒടുവിൽ വിജയം നമുക്കുതന്നെ
കാലിടറി വീഴുകില്ല
കരുതലുള്ള കേരളം.