ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/നാട്ടിലെ നല്ല കൂട്ടുകാർ
നാട്ടിലെ നല്ല കൂട്ടുകാർ
ഒരിടത്ത് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. രാജുവും ടോമിയും.അവർ അവരുടെ നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമായിരുന്നു.അങ്ങനെയിരിക്കെ അവർ ഒരു ദിവസം നാടുകാണാനിറങ്ങി. അതാ ആവിടെയൊരാൾക്കൂട്ടം.അവർ അങ്ങോട്ടു നീങ്ങി. കാര്യം തിരക്കി.എന്താ ഇവിടെ? ഒരാൾ പറഞ്ഞു, ഇവിടെ ഒരാൾക്കു ഒരു രോഗം പിടിപെട്ടു. എന്താണെന്നറിയില്ല.അവരെ പരിചരിച്ചവർക്കും ഈ രോഗം പിടിപെട്ടു.ഇതിനെന്തു ചെയ്യണമെന്നറിയില്ല. എന്താണിതിനൊരു പോംവഴി. നിങ്ങൾക്കറിയാമോ? അപ്പോൾ രാജു പറഞ്ഞു ഇതൊരു വൈറസാണ്. "കൊറോണ" എന്നു പറയും. ഇതിനിതുവരെ മരുന്നു ഒന്നും കണ്ടു പിടിച്ചിട്ടില്ല. അപ്പോൾ ടോമി പറഞ്ഞു അതേ,ഇതിന് നമ്മൾ ഒാരോരുത്തരായി നന്നായി പരിശ്രമിച്ചാൽ രോഗം പടരുന്നതു തടയാൻ കഴിയും. നാട്ടുകാർ ചോദിച്ചു. എന്താണത് പറയൂ? രാജു പറഞ്ഞു. ഈ രോഗം പിടിപെട്ടവരെ നോക്കുന്നവർ കൈയുറയും മാസ്കും ഒക്കെ ധരിക്കണം. നമ്മുടെ കൈകൾ എപ്പോഴും സോപ്പും ഹാൻഡ് വാഷും ഇപയോഗിച്ചു വൃത്തിയാക്കണം. രോഗികൾ ചുമയ്കുുമ്പോഴും,തുമ്മുുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പൊത്തണം. ശരി.....ശരി... നാട്ടുകാർ പറഞ്ഞു. ഈ വൈറസ് നമ്മുടെ ശരീരത്തിലുണ്ടെന്ന് നമ്മളെങ്ങനെ മനസിലാക്കും? ടോമി പറഞ്ഞു -തൊണ്ട വേദന , പനി, ചുമ ശ്വാസ തടസം ഇവയൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ. ഇതൊക്കെ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം. ജനങ്ങൾ കൂട്ടം കൂടുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യരുത് . ആളുകൾ ചോദിച്ചു ഇതെങ്ങനെയാണ് പകരുന്നത്? രാജു പറഞ്ഞു തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള സ്രവങ്ങളിൽ നിന്ന്. ഇതിനു പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് . ടോമി പറഞ്ഞു. നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എപ്പോഴും പാലിക്കണം.വളർത്തു മൃഗങ്ങളെ അകററി നിർത്തണം. നന്ദി കൂട്ടുകാരേ, നിങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇതൊന്നും അറിയില്ലായിരുന്നു.ഈ രോഗം ഈ നാട്ടിൽ മുഴുവൻ പടർന്നേനെ. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗത്തെ പ്രധിരോധിക്കാം. അങ്ങനെ അവർ ആ നാട്ടിൽ ഒരു നല്ല കാര്യം ചെയ്തുകൊണ്ട് സന്തോഷത്തോടെ തിരിച്ചു പോയി.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |