ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ശുചിത്വം ശരീരത്തിനും നാടിനും

ശുചിത്വം ശരീരത്തിനും നാടിനും

മനോഹരമായ ഒരു നാടിനും ജീവിതത്തിനും ശുചിത്വം അനിവാര്യമാണ്.ശുചിത്വം നമ്മുടെ ഉത്തരവാദിത്തമാണ്.ദൈനംദിന ജീവിതത്തിൽ നാം ശുചിത്വമുള്ളവർ ആയിരിക്കണം.ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക,കൈകൾ ഇടയ്ക്കിടെ കഴുകുക:ആരോഗ്യകരമായ ശരീരത്തിന് ശുചിത്വം അനിവാര്യമാണ്.ശുചിത്വമില്ലായ്മ കാരണം പല രോഗങ്ങളും പടരുന്നതിന് കാരണമാകുന്നു. ശരീരംപോലെ നമ്മുടെ വീടും,പരിസരവും വൃത്തിയായി സൂക്ഷിക്കുക.കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക.നമ്മുടെ നാടിനെ നാം ശുചിയായി സൂക്ഷിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പരുത്,പ്ലാസ്റ്റിക്,മറ്റു മാലിന്യങ്ങൾ വലിച്ചെറിയരുത്.ഇത്തരം മാലിന്യങ്ങൾ നമ്മുടെ നാടിനെ നശിപ്പിക്കുന്നു.നമ്മുടെ നാടിനെ നാം സംരക്ഷിക്കുക.ശുചിത്വം നമ്മിൽനിന്ന് സമൂഹത്തിലേക്ക് മാറണം.ആരോഗ്യമായ ജീവിതത്തിനും,നാടിനുംവേണ്ടി നാം പ്രവർത്തിക്കുക

ഏബൽ.കെ.ഷിബു
2 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം