പരിസ്ഥിതിദിനം
എല്ലാ വർഷവും ജൂൺ-5 ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നു.എന്തിനാണ് പരിസ്ഥിതിദിനം ആചരിക്കുന്നത് ? പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും,അതിനുവേണ്ട കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ്. ദിവസേന അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺഡൈഓക്സൈഡ്,മീഥേൻ,നൈട്രസ്ഓക്സൈഡ് എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു.ഇവ ഓസോൺ പാളികളുടെ നാശത്തിന് കാരണമാകുന്നു.തന്മൂലം ആഗോളതാപനം ഉണ്ടാകുന്നു. അതുകൊണ്ട് മരങ്ങളും,കാടുകളും സംരക്ഷിക്കുക. ജീവൻ നിലനിർത്തുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|