സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി ചാന്ദ്രമനുഷ്യനുമായി അഭിമുഖം, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ വീഡിയോ പ്രദർശനം ക്വിസ്, ചുമർപത്രം തയ്യാറാക്കൽ ഇവ നടത്തി. എല്ലാ മാസവും LP കുട്ടികൾക്ക് അനുയോജ്യമായ ലഘുപരീക്ഷണങ്ങൾ നടത്തി. കുട്ടികൾക്ക് വിവിധ ഗ്രൂപ്പായി തിരിഞ്ഞ് പരീക്ഷണങ്ങൾ ചെയ്യാനും അവ വിശദികരിക്കാനും അവസരം നൽകി. ശാസ്ത്രപ്രതിഭകളെ പരിചയപ്പെടുത്തുന്ന 'ഇവരെ അറിയുമോ' എന്ന പ്രവർത്തനം ചെയ്തു.