മാസ്കിനുണ്ടൊരു കഥ പറയാൻ ....
കൂട്ടുകാരേ........
നിങ്ങൾക്കെന്നെ അറിയാമോ??.. നിങ്ങളെപ്പോലെതന്നെ രണ്ടു കൈയും രണ്ടു കാലും ഒരു മുഖവുമൊക്കെ ഉണ്ടെനിക്ക്.എന്റെ പേരാണ് മാസ്ക്. ഈ അടുത്തകാലം വരെ അധികം ആർക്കും അറിയാത്ത ഒരു പാവമായിരുന്നു ഞാൻ.ആശുപത്രി പരിസരത്ത് മാത്രമായിരുന്നു എന്റെ ജീവിതം. പക്ഷേ ഇപ്പോൾ സ്ഥിതി ആകെ മാറി. ഇന്ന് ഞാനൊരു വി.ഐ.പി ആണ്. എല്ലാവരും എന്നെ ഒന്നു കണ്ടുകിട്ടാൻ അലയുകയാണ്. അതിനെല്ലാം കാരണം ആരാണെന്നറിയാമോ?? "കൊറോണ ". ഈ വിരുതനിൽ നിന്നും രക്ഷപ്പെടാനാണ് എല്ലാവരും എന്നെ കൂടെ കൂട്ടിയിരിക്കുന്നത്.ഇപ്പോൾ വിവിധ രൂപത്തിലും വിവിധ ഭാവത്തിലും വിവിധ വർണങ്ങളിലുമുള്ള എന്നെ നിങ്ങൾക്ക് കാണാൻ കഴിയും
കൂട്ടുകാരേ... നിങ്ങളും എന്നെ കൂടെ കൂട്ടണം കേട്ടോ.. ഈ കോറോണയെ നമുക്കൊന്നായി തുരത്തേണ്ടേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ
|