ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ കാവലാൾ
പ്രതിരോധത്തിന്റെ കാവലാൾ
ആധുനിക സമൂഹത്തിൽ ഇ കൂടുതലായി ചർച്ച ചെയ്യപ്പെടുന്ന ഒരുവിഷയമാണ് രോഗപ്രതിരോധ ശേഷി. രോഗാണു പ്രവേശനം തടയാനും ശരീരത്തിനകത്തു പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധശേഷി വൈവിധ്യമാർന്ന പ്രതിരോധ സംവിധാനങ്ങളാൽ സുസജ്ജമാണ് നമ്മുടെ ശരീരം ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ് ത്വക്ക്. രോഗാണു പ്രവേശനം തടയുന്ന സുരക്ഷാ കവചം കൂടിയാണിത്. ശരീര ദ്രവങ്ങളായ രക്തവും ലിംഭും രോഗപ്രതിതിരോധത്തിൽ മുഖ്യ പങ്കു വഹിക്കുന്നു. രോഗാണുക്കളുടെ ശരീരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക,അവ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുക തുടങ്ങിയ വ്യത്യസ്ത സംവിധാനങ്ങളാണ് ശരീര ദ്രവങ്ങൾ സ്വീകരിക്കുന്നത് ശരീരത്തിന്റെ സുസ്ഥിതി ബാഹ്യപരിസരത്തിന്റെ ഘടനയെയും ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധസംവിധാനങ്ങൾ സുസജ്ജമായി പ്രവർത്തിക്കുന്നതുപോലെ പരിസരത്തെ മലിനമാക്കുന്ന ഘടകങ്ങൾക്ക് എതിരായ പ്രതിരോധവും സൃഷ്ടിക്കാൻ നാം ബാധ്യസ്ഥരാണ് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |