ഓസോൺ പാളി

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ കിലോമീറ്റർ ഉയരത്തിൽ ഭൗമാന്തരീക്ഷം ഓസോൺ പാളിയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഏതാനും കിലോമീറ്റർ കട്ടിയിൽ ഭൂമിയുടെ അന്തരീക്ഷത്തിനു ചുറ്റും സ്ഥിതി ചെയ്യുന്ന ഓസോൺപാളി സൂര്യന്റെ തൊണ്ണൂറു ശതമാനം അൾട്രാവൈലറ്റ്‌ രശ്മികളിൽ നിന്നും താഴെ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നു. ഓസോൺ വലയത്തിന്റെ സംരക്ഷണം ഇല്ലാതായാൽ അൾട്രാവൈലറ്റ്‌ രശ്മികൾ മുഴുവൻ ഭൂമിയിൽ പതിക്കും. അത് മനുഷ്യരുടെയും മൃഗങ്ങളുടെയും ചർമ്മത്തിൽ അലർജിയുണ്ടാക്കും. ചിലപ്പോൾ തൊലിയിൽ കാൻസർ ബാധിക്കാനിടയുണ്ട്. ഇപ്പോൾ ഓസോൺ പാളികൾ ഉണ്ടാകുന്നുണ്ട് അതിനു കാരണം മനുഷ്യർ തന്നെയാണ്. നമ്മൾ മുന്നിട്ടിറങ്ങി വൃക്ഷങ്ങളെയും മറ്റും മുറിക്കുകയും പൊതുസ്ഥലങ്ങൾ മലിനമാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവും കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കുന്നു. ഇവയെ നമ്മൾ തടയണം. വരുംതലമുറയെ ഈ വിപത്തിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ് .

അൽഫിന ഫാത്തിമ എസ് എസ്
4 എ ഗവ. എൽ. പി. എസ്. തുരുത്തുമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം