ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/ ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
മോളേ എണീക്കൂ അമ്മയുടെ വിളി കേട്ട് മാളു കണ്ണു തുറന്നു.കട്ടിലിൽ നിന്നും എണീറ്റഅവൾ ജനാല തുറന്നു. ചിറകടിച്ച് പാറി നടക്കുന്ന പക്ഷികൾ.ഛിൽ ഛിൽ പാടി മരത്തിൽ ഓടി നടക്കുന്ന അണ്ണാരക്കണ്ണന്മാർ.അവരുടെ ദിവസങ്ങളെ ആരും തടഞ്ഞിട്ടില്ല.അവരോട് ആരും കൂട്ടിലിരിക്കാനും പറഞ്ഞിട്ടില്ല .മാളുവിനോട് അമ്മ വീട്ടിൽ ഇരിക്കാനാണ് പറഞ്ഞിട്ടുള്ലത്.കൂട്ടുകാരോട് കളിക്കാൻ പറ്റുന്നില്ല. അമ്മാമ വീട്ടിലോ പോകാകൻ പറ്റുന്നില്ല.ഇത്രയും ആലോചിച്ചപ്പോൾ മാളുവിൻെ്റ കണ്ണു നിറഞ്ഞു മാളുവിൻെ്റ സങ്കടം കണ്ട് അമ്മ അവളുടെ കവിളത്ത് ഒിരു ഉമ്മ കോടുത്തിട്ട് പറഞ്ഞു."മോളേ നമുക്കാർക്കും കാണാൻ പറ്റാത്ത ഒരു ശത്രു നമുക്കു ചുറ്റും ഉണ്ട്. ആ ശത്രു ലോകം മുഴുവൻ കീഴടക്കുകയാണ്. അതിനെ തോല്പിക്കാൻ നമുക്ക് വീട്ടിൽ ഇരുന്നേ മതിയാകൂ.അങ്ങനെയാണെങ്കിൽ നമുക്ക് നഷ്ടപ്പെട്ട സന്തോഷമെല്ലോം തിരിച്ചുകിട്ടും".വരാൻ പോക്കുന്ന നൗളുകളോർത്ത് മാളുവിൻെ്റ മുഖത്ത് സന്തോഷം നിറഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |